പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം; 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിശദ അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് ചുമതല നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അന്‍വറിനെതിരായ ആരോപണം. പി വി അന്‍വറിനെതിരെ പരാതി സമര്‍പ്പിച്ചത് കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ്. തടയിണ വിവാദത്തിലും ഇദ്ദേഹം തന്നെയായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്.

അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സ്ഥലത്തെത്തി വിജിലന്‍സ് സംഘം ഭൂമി പരിശോധിക്കുമെന്നാണ് വിവരം. മുന്‍പ് ഉയര്‍ന്നുവന്ന വിവാദങ്ങളും അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നുമായിരുന്നു അന്‍വറിന്റെ വാദം. അന്‍വര്‍ ഇതുവരെ പുതിയ വിവാദത്തില്‍ പ്രതികരിച്ചിട്ടില്ല.

spot_img

Related news

‘കേരളത്തില്‍ ചൂട് കൂടും, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കേരളത്തില്‍ ഇന്ന് സാധാരണയെക്കാള്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില...

യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. രാവിലെ പതിനൊന്നരയോടെയാണ്...

പോക്സോ കേസ്; നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്

നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നാല് വയസുള്ള...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്; പുതുവര്‍ഷത്തിലെ ആദ്യ തടവുകാരിയായി ജയിലില്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലില്‍ ഈ വര്‍ഷം എത്തുന്ന...