തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള വാക്‌സിന്‍ യജ്ഞം ചൊവ്വാഴ്ച ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്‌ടോബര്‍ 20 വരെ നീളും.
മൃഗസംരക്ഷണവകുപ്പിലുണ്ടായിരുന്ന ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സംവിധാനം ഒരുക്കും. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തെരുവുനായകളുള്ള മേഖലകളിലെത്തിയാണ് വാക്‌സിന്‍ നല്‍കുക.
തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്‌സ്‌പോട്ടുകലിലാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍. മിക്ക തദ്ദേശസ്ഥാപനങ്ങളും ഇതിനോടകം വാക്‌സിനേഷന്‍ യജ്ഞം തുടങ്ങിയിട്ടുണ്ട്. വാക്‌സിനേഷന്‍, തെരുവുനായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവയില്‍ മുന്‍കരുതല്‍ വാക്‌സിനെടുത്തവര്‍ മാത്രം പങ്കെടുക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.