ഭീതി പരത്തി ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും കടുവ; വളര്‍ത്തു മൃഗങ്ങളെ കൊന്നു

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി.നൂല്‍പ്പുഴ,തിരുനെല്ലി പഞ്ചായത്തുകളില്‍ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.

പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു.മൂലങ്കാവ് എറളോട്ട് കുന്നില്‍ കഴിഞ്ഞ ദിവസം കടുവയിറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊന്നിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും തെക്കേക്കില്‍ രാജേഷിന്റെ പശുവിനെ കടുവ ആക്രമിച്ചു.ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു. തൊഴുത്തില്‍ നിന്ന് ബഹളം കേട്ടെത്തിയ വീട്ടുകാര്‍ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് കടുവയെ ഓടിച്ചത്. തിരുനെല്ലി പഞ്ചായത്തില്‍ പനവല്ലി,സര്‍വ്വാണി എന്നിവിടങ്ങളില്‍ ദിവസങ്ങളായി കടുവാ ഭീതി നിലനില്‍ക്കുന്നുണ്ട്.

കടുവയെ കൂടുവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.ക്യാമറകളും കൂടും സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് ഇവിടെ പ്രതിഷേധം അവസാനിച്ചത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...