തൊടുപുഴയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂര്‍ തെങ്ങുംപള്ളി കാക്കനാട്ട് അഭിജിത് ജോര്‍ജ് (20), എറണാകുളം ചേരാനല്ലൂര്‍ ചിറ്റൂര്‍ ഇടയക്കുന്നം മഠത്തിപ്പറമ്പില്‍ സനീഷ് (സനു27), വൈക്കം മുട്ടുചിറ കാരാമയില്‍ ലിജിന്‍ സന്തോഷ് (22) എന്നിവരാണു പിടിയിലായത്.
പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി 9നു രക്ഷിതാക്കള്‍ തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മുവാറ്റുപുഴ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികള്‍ ഉപദ്രവിച്ച കാര്യം വ്യക്തമായത്.
കേസി!ല്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ അഭിജിത്ത് സിവില്‍ പൊലീസ് ഓഫിസറെ ആക്രമിച്ചു കടന്നുകളഞ്ഞെങ്കിലും വൈകാതെ പിടികൂടി. മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കിയ ശേഷം കെഎസ്ആര്‍ടിസി ജംക്ഷനിലെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോള്‍ ഇയാള്‍ സിപിഒയെ മുഖത്തിടിച്ചു വീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നു. ഒരുമണിക്കൂറിനു ശേഷം പ്രതിയെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പൊലീസ് പിടികൂടി. എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.