ഇത്തവണയും ഓണക്കിറ്റ് നല്‍കും, സപ്ലൈകോയ്ക്ക് പണം അനുവദിക്കും: ധനമന്ത്രി

സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നല്‍കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകള്‍ മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. സപ്ലൈകോയ്ക്ക് ഈയാഴ്ചതന്നെ കുറച്ച് പണം അനുവദിക്കും. സംസ്ഥാനത്ത് പൊതുവിതരണസമ്പ്രദായം മെച്ചപ്പെടുത്താന്‍ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് പോലുള്ള സ്ഥാപനങ്ങളില്‍ പൊതുവിപണിയേ ക്കാള്‍ വിലകുറച്ച് വില്‍ക്കുന്ന നടപടി തുടരും.

റേഷന്‍ നല്‍കുന്നതിനുവേണ്ടി നെല്ല് ഏറ്റെടുത്ത് നല്‍കിയതിന്റെ തുക കേന്ദ്രം തിരിച്ചുതന്നിട്ടില്ല. കേന്ദ്രം തരുന്നതിനൊപ്പം മൂന്നിലൊന്നോളം തുക കേരളം പ്രത്യേക സപ്പോര്‍ട്ടിങ് സബ്‌സിഡിയായി നല്‍കുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കുമ്പോള്‍ ഈ തുകയും ചേര്‍ത്ത് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയെ സഹായിക്കും നികുതിവിഹിതവും മറ്റ് സഹായങ്ങളും വെട്ടിക്കുറച്ച കേന്ദ്രനടപടിയാണ് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചതെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ അടുത്തഘട്ട ശമ്പളത്തിനായി സഹായം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ധനവില കൂടിയതും കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ആണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. ശമ്പളത്തിനും പെന്‍ഷനും മാത്രം ഒരുമാസം 120 കോടിയിലധികമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ തുക സ്വയം കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...