ചങ്ങരംകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് തിയറ്റര്‍ ഉടമ മരിച്ചു:മരിച്ചത് മുക്കത്തെ പ്രമുഖ തീയറ്റര്‍ ഉടമ

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു.മുക്കം സ്വദേശി കിഴുക്കാരക്കാട്ട് ജോസഫ്(കുഞ്ഞേട്ടന്‍ 75)ആണ് മരിച്ചത്.മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്‌.ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം.എറണാംകുളത്ത് തീയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത് സുഹൃത്തിനെ കാണാനായി ഇറങ്ങിയിരുന്നു.ഇവര്‍ സംസാരിച്ച് കൊണ്ടിരിക്കെ പുറകിലേക്ക് നീങ്ങിയ ജോസഫ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും

spot_img

Related news

‘നിലമ്പൂരില്‍ മത്സരിക്കില്ല; പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍’; നയം വ്യക്തമാക്കി പി വി അന്‍വര്‍

നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ...

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ചെമ്മാട് സി...

എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍

എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. മുന്നണി മാറ്റവും തുടര്‍ച്ചയായ വാര്‍ത്ത...

മാനസികവെല്ലുവിളി നേരിടുന്ന 36 കാരിയെ എട്ടോളം പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; 15 പവന്‍ കവര്‍ന്നു

അരീക്കോട്: അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി....

‘മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം’; പിന്നീട് പറയാമെന്ന് കായികമന്ത്രി മന്ത്രി വി അബ്ദുറഹ്മാന്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം. മെസി കേരളത്തിലേക്ക്...