മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. ഇവര്‍ കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം രാത്രി എട്ടിന് ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

വലിയ രീതിയില്‍ യന്ത്രത്തില്‍ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ പൊലീസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഹാല്‍.

spot_img

Related news

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ...