മാനസികവെല്ലുവിളി നേരിടുന്ന 36 കാരിയെ എട്ടോളം പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; 15 പവന്‍ കവര്‍ന്നു

അരീക്കോട്: അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി. 36 കാരിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. അയല്‍വാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണ് പരാതി.

അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. യുവതിയുടെ 15 പവന്‍ സ്വര്‍ണങ്ങള്‍ കവര്‍ന്നെന്നും പരാതിയുണ്ട്. യുവതിയെ പലര്‍ക്കായി മുഖ്യപ്രതി കാഴ്ചവെച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാം.

നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനം. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.

spot_img

Related news

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ...