മലപ്പുറം വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം പൊതു നിരത്തിൽ അനധികൃതമായി വാഹനങ്ങളിൽ കച്ചവടം ചെയ്തിരുന്ന മത്സ്യ കച്ചവടക്കാരെ നീക്കം ചെയ്തു. പരിശോധന സമയത്ത് നഗരത്തിലെ നാല് റോഡുകളിലായി ആറോളം കച്ചവടക്കാരുണ്ടായിരുന്നു. നഗരത്തിലെ അനനധികൃത മത്സ്യകച്ചവടം രാത്രിസമയങ്ങളിൽ നടക്കുന്നത് സംബന്ധിച്ച് പരാതി നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ചിരുന്നു.പരിശോധക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്റഫ്, പി എച്ച് ഐ മാരായ പത്മിനി, മുഹമ്മദ് ഹഫീദ് എന്നിവർ നേതൃത്വം നൽകി. ശുചീകരണ തൊഴിലാളികളായ സിറാജുദ്ധീൻ, സെലിൻ എന്നിവരും പങ്കെടുത്തു. തുടർന്നും പരിശോധന ഉണ്ടാകുമെന്നും നഗരസഭാആരോഗ്യ വിഭാഗം അറിയിച്ചു.