കുറ്റിപ്പുറത്ത് വിദ്യാര്‍ഥി മരിച്ചത് എച്ച്1 എന്‍1 വൈറസ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. പൈങ്കണ്ണൂര്‍ സ്വദേശിയായ 13 വയസുകാരനാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജില്ലയില്‍ ഈ വര്‍ഷംമാത്രം 34 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിരുന്നു.
ഗര്‍ഭിണികളിലുള്‍പ്പെടെ രോഗബാധ ഗുരുതര പ്രത്യാഘാതമുണ്ടാക്കാം. രോഗലക്ഷണമുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം. എച്ച്3 എന്‍2വും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.