വിജയ് ബാബുവിനെ കണ്ടെത്താന്‍ അന്വേഷണ സംഘം അര്‍മേനിയയിലെ എംബസിയുടെ സഹായം തേടി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് ഒളിവില്‍ പോയ നടന്‍ വിജയ് ബാബു ജോര്‍ജിയയിലുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. പ്രതിയെ കണ്ടെത്താനായി അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം പോലീസ് തേടി. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ല. ഈ സാഹചര്യത്തിലാണ് അര്‍മേനിയന്‍ എംബസിയുടെ സഹായം തേടിയത്

പാസ്പോര്‍ട്ട് റദ്ദാക്കി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബു കീഴടങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 24നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്

ഇതിനിടെ ഒരു വെബ് സീരീസിനായി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്ന ഒടിടി കമ്പനി കരാറില്‍ നിന്നും പിന്‍മാറി. മറ്റ് ഒടിടി കമ്പനികളുടെ പ്രതിനിധികളും കേസിന്റെ വിവരങ്ങള്‍ പോലീസിനോട് തേടിയിട്ടുണ്ട്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...