ആധാറും പാന്‍കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി  ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി 2023 ജൂണ്‍ 30 വരെ നീട്ടി.2023 മാര്‍ച്ച് 31 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) ഈ സമയപരിധി നീട്ടി നല്‍കുകയായിരുന്നു.ജൂണ്‍ 30നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് സിബിഡിടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു.പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം

spot_img

Related news

റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

വെസ്റ്റ് ചമ്പാരന്‍: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ റെയില്‍വെ ട്രാക്കിലിരുന്ന് പബ്ജി...

‘കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്‍’; ഇന്ന് മന്നം ജയന്തി

സാമൂഹിക പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ...

ആറ് വര്‍ഷമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. കഴിഞ്ഞ ആറ് വര്‍ഷമായി...

പുതുവര്‍ഷപ്പുലരിയില്‍ ഞെട്ടലോടെ രാജ്യം; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24 കാരന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും 4 സഹോദരിമാരെയും...

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛനും...