സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

മലപ്പുറം: സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പത്ത് അംഗ സെക്രട്ടറിയറ്റാണ് രൂപീകരിച്ചത്. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, വി എം ഷൗക്കത്ത്, വി പി സഖറിയ, ഇ ജയന്‍, വി പി അനില്‍കുമാര്‍, അഡ്വ കെ പി സുമതി, വി ശശികുമാര്‍, വി രമേശന്‍, പി കെ ഖലീമുദ്ദീന്‍, അബ്ദുല്ല നവാസ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണന്‍, വി പി സാനു, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...