സിപിഐഎമ്മും ലീഗിനെ പിന്തുണച്ചു. കോട്ടക്കല്‍ നഗരസഭാധ്യക്ഷയായി ഡോ.കെ.ഹനീഷ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 27ല്‍ 20 വോട്ടുകളും നേടിയാണ് ഹനീഷ തെരഞ്ഞെടുക്കപ്പെട്ടത്

കോട്ടക്കല്‍ നഗരസഭയിലെ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിച്ച് മുസ്ലിം ലീഗ്.പുതിയ ചെയര്‍പേഴ്‌സണായി ഡോ: ഹനീഷയെ തെരഞ്ഞെടുത്തു. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹനീഷ ചെയര്‍പേഴ്‌സണായത്.ബുധനാഴ്ച കോട്ടക്കല്‍ നഗരസഭയില്‍ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഹനീഷ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ബുഷ്‌റ ഷബീര്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഹനീഷയെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. 27ല്‍ 20 വോട്ടും നേടിയാണ് ഹനീഷയുടെ തെരഞ്ഞെടുപ്പ്.ആകെയുള്ള 27 വോട്ടര്‍മാരില്‍ 20 പേരുെം ഹനീഷയ്ക്ക് വോട്ട് ചെയ്തു. സിപിഐഎം അംഗമായ ഒമ്പതാം വാര്‍ഡില് നിന്നുള്ള ഫഹദും ഹനീഷയെ പിന്തുണച്ച് വോട്ട് ചെയ്തു. സ്ിപിഐഎം വോട്ടെടുപ്പില് നിന്ന് വിട്ടുനില്‍ക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് വോട്ടെടുപ്പില്‍ പങ്കെടുത്തു.നേരത്തെ പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബുഷ്‌റ ഷബീര്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് നടത്തിയ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വിമതരുടെ പിന്തുണയോടെ മുഹ്‌സിന പൂവന്‍മഠത്തിലിനെ സിപിഐഎം പിന്തുണയോടെ ചെയര്‍പേഴ്‌സണാക്കി. തുടര്‍ന്ന് നാടകീയമായ നീക്കത്തിനൊടുവില്‍ വിമതരെ ലീഗ് സ്വന്തം പാളയത്തില്‍ തിരിച്ചെത്തിക്കുകയും മുഹ്‌സിന രാജിവയ്ക്കുകയും ചെയ്തിരുന്നു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...