പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ബാലറ്റ് പെട്ടിയില്‍ സൂക്ഷിച്ചിരുന്നത് ശരിയായ വിധമല്ലെന്ന് കോടതി

കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ബാലറ്റ് പെട്ടിയില്‍ സൂക്ഷിച്ചിരുന്നത് ശരിയായ വിധമല്ലെന്ന് കോടതി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം ഹാജരാക്കിയ പെട്ടികളിലൊന്ന് കോടതി മുറിയില്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. തുറന്ന പെട്ടിയില്‍ ഉദ്യോഗസ്ഥരുടെ ഒപ്പുണ്ടായിരുന്നില്ലെന്നും രേഖകള്‍ പിന്നീടു പെട്ടിയിലാക്കിയതാണെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം നമ്പര്‍ പെട്ടിയില്‍ എട്ടു പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എണ്ണാതെ മാറ്റിവച്ച തപാല്‍ വോട്ടുകളടക്കം ഉണ്ടായിരുന്നു. ഇതു കോടതിമുറിയില്‍ വച്ചു പൂട്ടി സീല്‍ ചെയ്ത് രജിസ്ട്രിക് കൈമാറി.
ശരിയായി സീല്‍ ചെയ്തിരുന്ന ഒന്നാം നമ്പര്‍ പെട്ടി വ്യാഴാഴ്ച തുറന്നില്ല. ഇത് തെളിവെടുപ്പ് സമയത്ത് തുറക്കാമെന്ന് കോടതി വ്യക്തമാക്കി. കക്ഷികളുടെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചത്. ഈ പെട്ടി പിന്നീടു കോടതി മുറിയില്‍ വച്ച് പൂട്ടി സീല്‍ ചെയ്ത് രജിസ്ട്രിക്ക് കൈമാറി.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...