കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല; പെരിന്തല്‍മണ്ണയില്‍ അങ്കണവാടി അടച്ചുപൂട്ടി

പെരിന്തല്‍മണ്ണയില്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ അങ്കണവാടി അടച്ചുപൂട്ടി. അങ്ങാടിപ്പുറം പഞ്ചായത്തിലെ 18ാം വാര്‍ഡ് ചോലയില്‍ കുളമ്പ് അങ്കണവാടിയാണ് പൂട്ടിയത്. ഇന്നലെ രാവിലെ എത്തിയ കുട്ടികളെ തിരിച്ചയച്ചു. ഇതോടെ മുപ്പതോളം കുട്ടികളുടെ പഠനം അവതാളത്തിലായി.

അങ്കണവാടി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിനൊപ്പം പതിച്ച ഓടുകള്‍ അടര്‍ന്നുവീഴാവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ രക്ഷിതാക്കളും ജീവനക്കാരും ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ചോലയില്‍ കുഞ്ഞാപ്പുട്ടി നല്‍കിയ സ്ഥലത്താണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കാല്‍ നൂറ്റാണ്ടു മുന്‍പ് പണിതതാണ് കെട്ടിടം. താല്‍ക്കാലിക കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...