കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു

ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാന്‍ മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ പണിമുടക്കില്‍ ഉറച്ച് നില്‍ക്കുകയാണ്.

സംസ്ഥാനത്ത് 93 യൂണിറ്റുകളില്‍ നിന്നായി 3700 ഷെഡ്യൂളുകളാണ് കെ എസ് ആര്‍ ടി സിക്ക് പ്രതിദിനമുള്ളത്. ഇതില്‍ നാല്‍പത് ശതമാനം ഷെഡ്യൂളുകളെയും സമരം ബാധിക്കുമെന്നാണ് അറിയുന്നത്. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങുകയാണ്

ഇന്നലെ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പിണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 10ന് ശമ്പളം നല്‍കുമെന്നാണ് എംഡി അറിയിച്ചത്. എന്നാല്‍ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് തൊഴിലാളി സംഘനടകള്‍ പറഞ്ഞു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...