താനൂര്‍ ബോട്ടപകടം; ബോട്ടുടമ അറസ്റ്റില്‍

22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. താനൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ ഉടന്‍ താനൂര്‍ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട് അപകടത്തെ തുടര്‍ന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.

നാസറിന്റെ വാഹനം ഇന്ന് എറണാകുളത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കൊച്ചിയില്‍ പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. നാസറിന്റെ മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുക. താനൂര്‍ ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. താനൂര്‍ സിഐ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ട്.

spot_img

Related news

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് കോടതി

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്...

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...

ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി...

രാത്രി വനമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകള്‍ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക...

‘അന്‍വറിനെ തല്‍ക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തില്‍ തീരുമാനം തിടുക്കത്തില്‍ വേണ്ടെന്ന് യുഡിഎഫ്‌

പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ...