ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഇന്ന് ജയില്‍ മോചിതനായി. രാവിലെ ഒമ്പതോടെയാണ് ലക്നോ ജില്ലാ ജയിലിൽ നിന്ന് അദ്ദേഹം പുറത്തുവന്നത്. 28 മാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായത്.
യു പിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ 2020 ഒക്ടോബറിലാണ് പോലീസ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. പിന്നീട് യു എ പി എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
പൂർണമായും നീത ലഭിച്ചിട്ടില്ലെന്ന് ജയിൽ മോചിതനായ സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു.