സന്തോഷ് ട്രോഫി ആദ്യ സെമി: കേരളം ഇന്ന് കര്‍ണാടകയെ നേരിടും

മഞ്ചേരി :സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യ സെമിയില്‍ കേരളം ഇന്ന് കര്‍ണാടകയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് കളി. നിറഞ്ഞ ഗ്യാലറിയുടെ പിന്തുണയോടെയാകും കേരളം ഫൈനല്‍ ലക്ഷ്യമിട്ട് പന്ത് തട്ടുക. മധ്യനിരയെ വിശ്വസിച്ചാണ് കേരള പരിശീലകന്‍ ബിനോ ജോര്‍ജ് കളിതന്ത്രങ്ങള്‍ മെനയുക. കര്‍ണാടകയുടെ വിങ്ങിലൂടെ മുന്നേറ്റം ചെറുക്കാനുള്ള വെടിക്കോപ്പുകള്‍ ഒരുക്കണം. മുന്നേറ്റത്തില്‍ ഒരാളെമാത്രം നിയോഗിച്ച് മധ്യനിരയില്‍ കരുത്തുകൂട്ടാനാകും ശ്രമം. കേരളത്തിന്റെ മുന്നേറ്റക്കാര്‍ക്ക് ഇതുവരെ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കുന്നത് മധ്യനിരയാണ്.

പിന്നിലേക്ക് ഇറങ്ങി പ്രതിരോധത്തെ സഹായിക്കാനും മുന്നിലേക്ക് കയറി ഗോള്‍ കണ്ടെത്താനും സജ്ജരാണ്. നായകന്‍ ജിജോ ജോസഫ് അഞ്ചു ഗോളടിച്ച് ടീമിനെ മുന്നില്‍നിന്ന് നയിക്കുന്നു. നാലു ദിവസത്തെ വിശ്രമം കിട്ടിയതും കേരളത്തിന് ആശ്വാസമായിട്ടുണ്ട്. ഗോള്‍ കീപ്പര്‍ വി മിഥുനും പ്രതിരോധക്കാരന്‍ അജയ് അലക്സുമെല്ലാം പരിക്കില്‍നിന്ന് മോചിതരായി ആദ്യ പതിനൊന്നില്‍ ഇടംപിടിക്കും

spot_img

Related news

പെരിന്തന്തൽമണ്ണ അങ്ങാടിപ്പുറം മേൽപാലം: ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം മേല്‍പാലത്തിലൂടെ ഇന്നലെ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചു....

ഏകദിന വനിതാ വളണ്ടിയർ ശിൽപ്പശാല; ആദ്യം രജിസ്റ്റർ ചെയുന്ന 50 പേർക്ക് അവസരം

വളാഞ്ചേരി പാലിയേറ്റീവ് കെയർ സോസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിൽപെട്ട വനിതകൾക്ക് മാത്രമായുള്ള...

കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത...

വഴിക്കടവ്–നിലമ്പൂർ റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ; അപകടങ്ങൾ പതിവാകുന്നു

എടക്കര: കെഎന്‍ജി റോഡില്‍ വഴിക്കടവില്‍ നിന്നു നിലമ്പൂര്‍ വരെ കുഴികളെണ്ണി യാത്ര...