തടവുകാരുടെ ഭക്ഷണത്തിൽ മട്ടനും മീനും ഒഴിവാക്കാൻ ശുപാർശ; വർഷം 10 കോടി ലാഭിക്കാമെന്ന് ജയിൽ വകുപ്പ്

തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയ ചങ്ക്സ്, മുട്ട എന്നിവ നൽകണമെന്നാണ് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്തിന്റെ ശുപാർശ.

മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്ത് കോടി രൂപയോളം ലാഭിക്കാനാകുമെന്നാണ് കണക്ക്. തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് ജയിൽ വകുപ്പിന്റെ വിലയിരുത്തൽ.

നിലവിൽ ആഴ്ചയിൽ ഒരിക്കൽ മട്ടനും രണ്ടുതവണ മീനും തടവുകാർക്ക് നൽകുന്നുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന് 140 ഗ്രാം മീൻകറിയും ശനിയാഴ്ച 100 ഗ്രാം മട്ടനുമാണ് നൽകുന്നത്.

മട്ടനായി പ്രതിവർഷം 5.72 കോടി രൂപയും മത്സ്യത്തിനായി 4.8 കോടി രൂപയുമാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നൽകിയാൽ ചെലവ് 1.26 കോടി രൂപയായി കുറയുമെന്നാണ് കണക്ക്. മീനിന് പകരം സോയ ചങ്ക്സും മുട്ടയും നൽകാൻ 3.4 കോടി രൂപ മതിയാകുമെന്നും ജയിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

മട്ടൻ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന ആരോഗ്യപരമായ വിലയിരുത്തലും ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

spot_img

Related news

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായി

കൊല്ലം: കാറിടിച്ച് ചികിത്സയിലായിരുന്ന വഴി യാത്രക്കാരനായ യുവാവ് മരിച്ചു. മടത്തറ കൊച്ചരിപ്പ...

ശബരിമല മണ്ഡലകാലം: മുന്നൊരുക്കങ്ങൾ ഇനിയും പൂർത്തിയായില്ല; തീർഥാടകർക്ക് ദുരിതമാകുമോ?

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങൾ ഇനിയും...

വൈദ്യുതി പ്രതിസന്ധി: കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ. ലഭ്യമായ...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറൽ കെഎസ്ഇബി എഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ....

കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായി മഴ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ താൽക്കാലിക ആശ്വാസമായി മഴയെത്തും. ഇന്ന്...