സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല്‍പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്നലെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കന്‍ മധ്യപ്രദേശിനു മുകളില്‍ ശക്തമായ ന്യൂനമര്‍ദം നിലനിക്കുന്നുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ന്യൂനമര്‍ദം രണ്ടുദിവസം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

spot_img

Related news

കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതികവും...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സാംസ്‌കാരിക വകുപ്പ് ഒഴിവാക്കിയ വിവരങ്ങള്‍ പുറത്ത് വരും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സാംസ്‌കാരിക വകുപ്പ് വെട്ടിയ വിവരങ്ങള്‍ പുറത്ത് വരും....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ശബരിമല തീര്‍ഥാടകര്‍ക്ക് ‘5 ലക്ഷം’ രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് : മന്ത്രി വി എന്‍ വാസവന്‍

മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എന്‍....