സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്.

തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്തെ വിതുര, മക്കി തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലുൾപ്പെടെ വെള്ളം കയറി. കൊല്ലത്ത് ദേശീയപാതയിലും സർവീസ് റോഡിലും വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു.

രാവിലെ തെക്കൻ ജില്ലകളിൽ മഴയ്ക്ക് ശമനമുണ്ടായെങ്കിലും രാത്രിയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related news

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ...

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ സംഭവം: വീഴ്ച ബാങ്കിന്റേതെന്ന് കെഎസ്ആർടിസി

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച...

സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ...

ഹരിപ്പാട് കുട്ടിയുടെ മരണം: നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ തുടർനടപടികൾ...

താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപം യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായി എത്തി ശല്യമുണ്ടാക്കുന്ന അജ്ഞാതന്റെ സാന്നിധ്യം...