ഹരിപ്പാട് കുട്ടിയുടെ മരണം: നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ തുടർനടപടികൾ പ്രതിസന്ധിയിൽ. ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് വിട്ടുനൽകില്ലെന്ന മാതാവ് താരയുടെ നിലപാടാണ് പ്രതിസന്ധിക്ക് കാരണം.

രാജേഷ്–താര ദമ്പതികളുടെ രണ്ട് കുട്ടികൾ മരിക്കുകയും മറ്റു കുട്ടികളുടെ പരിചരണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് നവജാത ശിശുവിനെ ഏറ്റെടുക്കാൻ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാൽ, കുട്ടിയെ വിട്ടുനൽകാൻ മാതാവ് സമ്മതിച്ചിട്ടില്ല. കുട്ടിയുമായി വീട്ടിലേക്ക് മടങ്ങണമെന്നാണ് താരയുടെ ആവശ്യം.

ഇന്നലെ താരയുമായി ശിശുക്ഷേമ സമിതി അധികൃതർ സംസാരിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സാമൂഹിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ഉത്തരവിലൂടെ കുട്ടിയെ ഏറ്റെടുക്കാനുള്ള സാധ്യതയാണ് സമിതി പരിശോധിക്കുന്നത്.

രണ്ടര വയസ്സുകാരന്റെ മരണവിവരം ഇന്നലെയാണ് മാതാവിനെ അറിയിച്ചത്. അതേസമയം, താരയ്ക്ക് ഉടൻ കൗൺസിലിങ് നൽകുമെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Related news

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ...

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ സംഭവം: വീഴ്ച ബാങ്കിന്റേതെന്ന് കെഎസ്ആർടിസി

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച...

സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ...

താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപം യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായി എത്തി ശല്യമുണ്ടാക്കുന്ന അജ്ഞാതന്റെ സാന്നിധ്യം...

സിഎംആർഎൽ-എക്സാലോജിക് കേസ്; മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം, അന്വേഷണം സുപ്രീം കോടതി തടഞ്ഞു

ഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ...