താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപം യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായി എത്തി ശല്യമുണ്ടാക്കുന്ന അജ്ഞാതന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ ഒതയോത്ത് ഭാഗത്താണ് സംഭവം. നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായ പ്രദേശത്ത് വീണ്ടും യുവാവ് എത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്.

ഇന്നലെ പുലർച്ചെ വീടുകളുടെ പിൻഭാഗത്ത് നഗ്നനായി എത്തിയ യുവാവ് ജനലിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുമ്പ് സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയുള്ള പ്രദേശത്താണ് സംഭവങ്ങൾ ആവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപം എത്തി ശല്യമുണ്ടാക്കുന്നയാളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related news

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ...

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ സംഭവം: വീഴ്ച ബാങ്കിന്റേതെന്ന് കെഎസ്ആർടിസി

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച...

സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ...

ഹരിപ്പാട് കുട്ടിയുടെ മരണം: നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ തുടർനടപടികൾ...

സിഎംആർഎൽ-എക്സാലോജിക് കേസ്; മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം, അന്വേഷണം സുപ്രീം കോടതി തടഞ്ഞു

ഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ...