പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ സംഭവം: വീഴ്ച ബാങ്കിന്റേതെന്ന് കെഎസ്ആർടിസി

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പ്രശ്നമാണെന്ന് കെഎസ്ആർടിസി അധികൃതർ. ടോൾ പേയ്മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും ഇത്തവണ പണമിടപാടുകളുടെ ചുമതല ടെൻഡർ നടപടികളിലൂടെ ലഭിച്ച യൂണിയൻ ബാങ്കിനാണെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ യൂണിയൻ ബാങ്ക് ആഭ്യന്തര അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് കെഎസ്ആർടിസിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പന്നിയങ്കര ടോൾ പ്ലാസയിൽ അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ അഞ്ച് കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടത്. തൃശൂരിലേക്ക് വരികയായിരുന്ന ബസുകൾ ടോൾ കടക്കാനാകാതെ കുടുങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. യാത്രക്കാർ മറ്റു ബസുകളിൽ കയറി യാത്ര തുടർന്നു. കെഎസ്ആർടിസി ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കാനായില്ല. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾ തുക അടച്ചതോടെയാണ് ബസുകൾക്ക് യാത്ര തുടരാൻ അനുമതി ലഭിച്ചത്.

Related news

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ...

സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ...

ഹരിപ്പാട് കുട്ടിയുടെ മരണം: നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ തുടർനടപടികൾ...

താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപം യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായി എത്തി ശല്യമുണ്ടാക്കുന്ന അജ്ഞാതന്റെ സാന്നിധ്യം...

സിഎംആർഎൽ-എക്സാലോജിക് കേസ്; മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം, അന്വേഷണം സുപ്രീം കോടതി തടഞ്ഞു

ഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ...