ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ. ഒളരി അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത് (29), ജീവ (32) എന്നിവരെയാണ് അന്തിക്കാട് മഞ്ഞപ്പിത്തം ഭാഗത്തെ വാടകവീട്ടിൽനിന്ന് പൊലീസ് പിടികൂടിയത്.

പ്രതികൾ താമസിച്ചിരുന്ന മുറികളിൽ നടത്തിയ പരിശോധനയിൽ 0.950 ഗ്രാം എംഡിഎംഎയും 42.760 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്ന് വിൽപ്പനയ്ക്കും അളവെടുക്കുന്നതിനും ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകൾ, സിപ്പ് ലോക്ക് കവറുകൾ, ഒസിബി പേപ്പറുകൾ, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണം, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 10,800 രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ജിത്തിനെതിരെ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് വിൽപ്പന, ലഹരി ഉപയോഗം, ലഹരിയിൽ വാഹനമോടിക്കൽ തുടങ്ങിയ അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ജീവയ്ക്കെതിരെയും ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച കേസുണ്ട്.

കാട്ടൂർ, അന്തിക്കാട് പൊലീസ് ഉദ്യോഗസ്ഥരും ഡാൻസാഫ്, ഷാഡോ പൊലീസ് സംഘങ്ങളും സംയുക്തമായാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related news

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ സംഭവം: വീഴ്ച ബാങ്കിന്റേതെന്ന് കെഎസ്ആർടിസി

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച...

സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ...

ഹരിപ്പാട് കുട്ടിയുടെ മരണം: നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ തുടർനടപടികൾ...

താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപം യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായി എത്തി ശല്യമുണ്ടാക്കുന്ന അജ്ഞാതന്റെ സാന്നിധ്യം...

സിഎംആർഎൽ-എക്സാലോജിക് കേസ്; മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം, അന്വേഷണം സുപ്രീം കോടതി തടഞ്ഞു

ഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ...