വേണം ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രം; കരിപ്പൂരില്‍ ജനകീയ നിൽപ്പ്‌ സമരം

കൊണ്ടോട്ടി: ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള  ഹജ്ജ് വെൽഫെയർ അസോസിയേഷന്റെയും  ഹജ്ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ആക്ഷൻ ഫോറം ജനകീയ നിൽപ്പ് സമരം സംഘടിപ്പിച്ചു. എയർപോർട്ട്‌ ജങ്‌ഷനിൽ നടന്ന സമരം ടി വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനംചെയ്തു.  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി ടി ഇമ്പിച്ചിക്കോയ അധ്യക്ഷനായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി മുഹമ്മദലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിനി ഉണ്ണി,  കോട്ട ശിഹാബ്,  അഷ്റഫ് മടാൻ, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദു റഹ്മാൻ, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ജമീല, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സി കുഞ്ഞാപ്പു,  റഹ്‌മത്തുള്ള, ജമാൽ കരിപ്പൂർ,  ആക്ഷൻ ഫോറം കൺവീനർ പി അബ്ദുറഹ്മാൻ ഇണ്ണി, മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ എച്ച് മുസമ്മിൽ ഹാജി, കെ എം ബഷീർ, കലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് റാഫി ദേവസ്യ, എയർപോർട്ട് അഡ്വൈസറി ബോർഡ് മെമ്പർ ടി പി എം ഹാഷിർ, കൊണ്ടോട്ടി  വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാദി മുസ്തഫ, പറമ്പാടൻ അബ്ദുൽ കരീം, ആരിഫ് ഹാജി,  കെ പി ശമീർ, ചുക്കാൻ ബിച്ചു,  കെ ഇബ്രാഹിം, മംഗലം സൻഫാരി, ശരീഫ് മണിയാട്ടുകുടി, ഹനീഫ പുളിക്കൽ എന്നിവർ സംസാരിച്ചു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...