കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍. പ്രവേശന യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിനിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലാസില്‍ ഇരുന്നത്. മലപ്പുറം സ്വദേശിനിയാണ് എംബിബിഎസ് ക്ലാസില്‍ ഇരുന്നത്.നാല് ദിവസം പ്ലസ്ടുക്കാരി അധികൃതര്‍ അറിയാതെ എംബിബിഎസ് ക്ലാസിലിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കായിരുന്നു പ്രവേശനം ലഭിച്ചത്. പ്രവേശന പട്ടികയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പേരുണ്ട്. ഇത് ദുരൂഹമാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.