ഗുരുതര സ്വഭാവ ദൂഷ്യമോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരോ ആണെങ്കില്‍ പെന്‍ഷന്‍ തടയും; സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ തന്നെ നടപടി എടുക്കാം

ഗുരുതര സ്വഭാവ ദൂഷ്യമുള്ളവരോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരോ ആയവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ തന്നെ തടയാനോ റദ്ദാക്കാനോ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വിധം 1958 ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡെത്ത് കം റിട്ടയര്‍മെന്റ് ബെനഫിറ്റ്) റൂള്‍സ് ഭേദഗതി ചെയ്തു വിജ്ഞാപനം പുറപ്പെടുവിച്ചു. യുപിഎസ്‌സിയെ അറിയിച്ച ശേഷമായിരിക്കും നടപടിയെന്ന വ്യവസ്ഥ നിലനിര്‍ത്തി.
പ്രഥമദൃഷ്ട്യാ പെന്‍ഷനര്‍ കുറ്റക്കാരനെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുന്നതിനു മുന്‍പ് ബന്ധപ്പെട്ട പെന്‍ഷന്‍കാരന് 15 ദിവസം മറുപടിക്കു സമയം നല്‍കി നോട്ടിസ് നല്‍കും. അതിനുശേഷം ആവശ്യമെങ്കില്‍ 15 ദിവസം കൂടി നല്‍കും. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം യുപിഎസ്എസിയെ അറിയിച്ച ശേഷമായിരുന്നു നടപടി. എന്നാല്‍, അതില്ലാതെ തന്നെ കേന്ദ്രസര്‍ക്കാരിന് നടപടിയെടുക്കാവുന്ന വിധമാണ് ഭേദഗതി.

ഇന്റലിജന്‍സ് ഏജന്‍സികളിലോ സുരക്ഷാ ഏജന്‍സികളിലോ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷം സ്ഥാപന മേധാവിയുടെ ഉത്തരവില്ലാതെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കുലര്‍ ഇത്തവണത്തെ ഭേദഗതിയില്‍ ചേര്‍ത്തിട്ടുണ്ട്.

മിനിമം പെന്‍ഷനില്‍ കുറയാത്ത തുകയായിരിക്കും ഭാഗികമായി പെന്‍ഷന്‍ തടയുകയാണെങ്കില്‍ പിടിച്ചുവയ്ക്കുന്നത്. ശിക്ഷാ നടപടിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും നിലനിര്‍ത്തിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ തിരിച്ചു പോകുമ്പോള്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കണം. കുടുംബ പെന്‍ഷന്‍ വിവാഹമോചിതയായ മകള്‍ക്കു നല്‍കുന്നതു സംബന്ധിച്ച വ്യവസ്ഥയിലും മാറ്റം വരുത്തി. പെന്‍ഷനറോ പങ്കാളിയോ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഏതെങ്കിലും കോടതിയില്‍ മകള്‍ വിവാഹമോചനക്കേസ് നല്‍കിയിട്ടുണ്ടെങ്കില്‍ ആ ദിവസം മുതല്‍ കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടാവും.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...