കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍. മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കൂടിക്കാഴ്ച. മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തിയത് മുന്നണി പ്രവേശം സംബന്ധിച്ച്. മറ്റു പാര്‍ട്ടികളിലെ അതൃപ്തരെയും കൂടെനിര്‍ത്താന്‍ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസുമായി സമാജ്വാദി പാര്‍ട്ടിയുമായും പി വി അന്‍വര്‍ ചര്‍ച്ച നടത്തി.
ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എന്നിവരുമായും തൃണമൂല്‍ എംപിമാരുമായും പി.വി. അന്‍വര്‍ ചര്‍ച്ച നടത്തി. വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അന്‍വറിന്റെ കൂടിക്കാഴ്ച.