തുലാവർഷം ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നതിനിടെ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related news

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; ഇന്ന് 103-ാം ജന്മവാർഷിക ദിനം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ...

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ്...

വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട്...

ഇൻസ്റ്റഗ്രാം കമന്റ് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ്...

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ; വടക്കേക്കാട് പൊലീസിന്റെ പിടിയിലായത് കാപ്പ പ്രതി

തൃശ്ശൂർ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽനിന്ന് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു....