ഗൾഫിൽ ഇനി പരീക്ഷയില്ല; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കി, ഫലപ്രഖ്യാപനം വെല്ലുവിളിയാകുന്നു

പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. നാളെ മുതൽ ഏപ്രിൽ പത്താം തീയതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫല പ്രഖ്യാപന രീതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകൾ ഇനി ഉണ്ടാകില്ലെന്നും ഈ വിദ്യാർഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പത്താം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ നേരത്തേ തന്നെ റദ്ദാക്കിയിരുന്നു. ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണായകമാണ് എന്നിരിക്കെ വിദ്യാർഥികളെയും രക്ഷിതാക്കളെയും തീരുമാനം ആശങ്കയിലാക്കുന്നുണ്ട്.

spot_img

Related news

എണ്ണപ്പാടങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോണുകൾ; ബഹ്‌റൈനിൽ ജനവാസ മേഖലയിൽ ആക്രമണം, ഒരാൾ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ബഹ്‌റൈനിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍...

യുദ്ധഭീതി ഒഴിഞ്ഞു; ജിസിസി രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ, മസൂദ് പസഷ്‌കിയാന്റെ നിർണ്ണായക പ്രഖ്യാപനം

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

പശ്ചിമേഷ്യയിൽ സംഘർഷം: ഗൾഫ് മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ...

സന്തോഷം കണ്ണീരായി; ഷാർജയിൽ കാറിടിച്ച് മലപ്പുറം സ്വദേശിയായ രണ്ടു വയസ്സുകാരൻ മരിച്ചു

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ...

നാട്ടിലേക്ക് പണമയക്കുന്നതിൽ റെക്കോർഡിട്ട് സൗദിയിലെ പ്രവാസികൾ; കഴിഞ്ഞ വര്‍ഷം അയച്ചത് 16,550 കോടി റിയാല്‍

ജിദ്ദ: ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍...