ക്യാനിലും ബാരലിലും ഇനി പെട്രോളില്ല! പമ്പുകൾക്ക് കർശന വിലക്കുമായി കേന്ദ്രം; ലംഘിച്ചാൽ കടുത്ത നടപടി

രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിന്ന് വലിയ ക്യാനുകളിലും ബാരലുകളിലും ഇന്ധനം വിൽക്കുന്നത് തടയാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കർശന നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളോ ഇന്ധനക്ഷാമം ഉണ്ടായേക്കാം എന്ന പ്രചരണങ്ങളോ കാരണം ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിച്ചുവെക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്.

ഇന്ധനം അനാവശ്യമായി പൂഴ്ത്തിവെക്കുന്നത് വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുമെന്നും, അത് അവശ്യ സർവീസുകളെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ഉണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

spot_img

Related news

ഉച്ചയ്ക്ക് മരണം, വിവരം അറിഞ്ഞത് രാത്രി പത്തിന്! തനുശ്രീയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

ബെംഗളൂരു ഹെബ്ബാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്....

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു….

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ...

കോൺഗ്രസിന്റെ കരുത്തുറ്റ വനിതാ മുഖം ഇനി ഓർമ്മ; മുൻ കേന്ദ്രമന്ത്രി മൊഹ്‌സിന കിദ്വായി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു....

രാജ്യത്തെ ഏറ്റവും വലിയ സമൂഹവിവാഹത്തിന് നീലഗിരി സാക്ഷ്യം വഹിച്ചു; സമസ്തയുടെ നൂറാം വാർഷികാഘോഷത്തിൽ 850 ജോഡികൾ സുമംഗലികളായി!

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി നീലഗിരി പാടന്തറയിൽ...

പാൽ മോഷണം തകൃതി; വൈറൽ വീഡിയോ പണി കൊടുത്തു! ഡൽഹിയിൽ അന്തർസംസ്ഥാന മോഷണ സംഘം കുടുങ്ങി

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ പ്രവർത്തിച്ച് വന്ന പാൽ മോഷണ...