സിലിണ്ടറിന് 2000 രൂപ; ഓട്ടോ പമ്പിൽ വീട്ടാവശ്യത്തിനുള്ള ഗ്യാസ് നിറച്ചുനൽകി, വിവാദമായതോടെ പൂട്ടി

മലപ്പുറം: കൊണ്ടോട്ടി കൊട്ടുക്കരയിൽ വാഹനങ്ങൾക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള എൽപിജി സിലണ്ടർ ഫിൽ ചെയ്തു നൽകി. കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജിയിലാണ് 2000 രൂപ നിരക്കിൽ സിലിണ്ടറിൽ ഫിൽ ചെയ്തു നൽകിയത്. സിലിണ്ടർ നിറക്കാനായി നിരവധി പേരാണ് സ്റ്റേഷനിലെത്തിയത്. ഇന്നലെ നിരവധിപേർക്ക് ഇവിടെ നിന്ന് സിലിണ്ടർ നിറച്ചു നൽകിയിരുന്നു. നിയമപ്രശ്നം ആകുമെന്ന് അറിഞ്ഞതോടെ ഇന്ന് രാവിലെ ഇവിടെ നിന്നുള്ള ഫില്ലിങ് നിർത്തിവെച്ചു. പാചക വാതക ക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി സിലിണ്ടറുകള്‍ ഇവിടെ നിന്ന് നിറച്ചു നൽകിയത്.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...