ദി കേരള സ്റ്റോറി 2 പ്രദര്‍ശനം ഇന്ന് മുതൽ; കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ന്യൂണ്‍ ഷോ മുതല്‍ പ്രദര്‍ശനം

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതോടെ ദി കേരള സ്റ്റോറി 2 ഇന്ന് പ്രദര്‍ശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ന്യൂണ്‍ ഷോ മുതല്‍ പ്രദര്‍ശനം നടക്കും. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഇന്നലെ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ജസ്റ്റിസ് ശുശ്രൂദ് ധര്‍മ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്.

പ്രഥമ ദൃഷ്ടിയാല്‍ ചിത്രം മതസൗഹാര്‍ദത്തിന് ഭീഷണി ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷണം ഉണ്ടായിരുന്നു. സിനിമയുടെ സെന്‍സര്‍ പുനഃപരിശോധിക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മലയാളികള്‍ക്ക് അപകീര്‍ത്തികരമായ ചിത്രം റിലീസ് ചെയ്യുന്നത് ആഗോള തലത്തില്‍ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്.

spot_img

Related news

വിഷുവിന് ചട്ടമ്പിയുണ്ടാകും; റിലീസ് തീയതി മാറ്റി ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’, തിരഞ്ഞെടുപ്പ് ചട്ടം തടസ്സമായി!

സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി'യുടെ...

വാഴ 2 ബോക്സ് ഓഫീസ് കൊയ്യുന്നു! 4 ദിവസം കൊണ്ട് 63 കോടി; ഹാഷിറും സംഘവും റെക്കോർഡുകൾ തകർക്കുന്നു

സോഷ്യൽ മീഡിയ സെൻസേഷനുകളെ അണിനിരത്തി തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത 'വാഴ'യുടെ രണ്ടാം...

മലയാളത്തിന്റെ ബിഗ് ബജറ്റ് വിസ്മയം; പത്തിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ച ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങുന്നു

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കാൻവാസിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ...

ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ നിയമക്കുരുക്കിൽ; റിലീസിന് തൊട്ടുമുമ്പ് നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്

ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി....

ചാലക്കുടിക്കാരൻ ചങ്ങാതി ഓർമ്മയായിട്ട് പത്ത് വർഷം; മണിനാദം നിലച്ചിട്ടും ജനഹൃദയങ്ങളിൽ ആ രൂപം മായുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട 'മണിനാദം' നിലച്ചിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. വെള്ളിത്തിരയിലെ...