വിവാദങ്ങൾ തുണച്ചില്ല; കേരള സ്റ്റോറി 2 ബോക്സ് ഓഫീസിൽ വൻ പരാജയം, നാലാം ദിനം നേടിയത് വെറും 2 കോടി

വലിയ വിവാദങ്ങൾക്ക് കാരണമായ കാമാഖ്യ നാരായൺ സിങ്ങ് സംവിധാനം ചെയ്ത ‘കേരള സ്റ്റോറി 2’ ബോക്സ് ഓഫീസിൽ തകർന്നടിയുന്നു. കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2. ചിത്രത്തിന്റെ ട്രെയിലറിലെ രംഗങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇത് യഥാർത്ഥ സംഭവമാണെന്ന് ന്യായീകരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചെയ്തത്. സാക്നിൽക് റിപ്പോർട്ട് ചെയുന്നത് പ്രകാരം നാലാം ദിനം വെറും 2 കോടി രൂപ മാത്രമാണ് ഇന്ത്യയിൽ നിന്ന് ചിത്രത്തിന് നേടാനായത്. ആദ്യ ദിനം കേവലം 75 ലക്ഷം രൂപ മാത്രമായിരുന്നു ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ.

കേരളത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’. വലിയ രീതിയിലുള്ള വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് കാമാഖ്യ നാരായൺ സിങ്ങ് കേരള സ്റ്റോറി 2 ചെയ്തിരിക്കുന്നത്. നിർബന്ധിച്ച ബീഫ് കഴിപ്പിക്കുന്നതടക്കം മതസപർദ്ധ വളർത്തുനാണ് നിരവധി രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഉണ്ടായിരുന്നത്.

കലാ സാംസ്കാരിക- രാഷ്ട്രീയ രംഗത് നിന്നും വലിയ രീതിയില്ല വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ബുൾഷിറ്റ് പ്രൊപ്പഗണ്ട എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ അനുരാഗ് കശ്യപിന് മാനസിക പ്രശ്നമുണ്ടെന്നും, സമൂഹത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സംവിധായകൻ കാമാഖ്യ ഇതിനെതിരെ പ്രതികരിച്ചത്. കാണാൻ ആളുകൾ ഇല്ലാത്ത കാരണം കേരളത്തിലടക്കം നിരവധി ഷോകളാണ് റദ്ധാക്കിയത്.

spot_img

Related news

‘ദൃശ്യം 3’ വൻ വിജയം; നാലാം ഭാഗം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ ജനപ്രിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്...

‘ടോക്സിക്’ പ്രീ റിലീസ് ഇവന്റിൽ അപകടം; സൗണ്ട് സിസ്റ്റം തകർന്നുവീണ് രണ്ട് പേർക്ക് പരുക്ക്

ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ...

ബെത്‌ലഹേം കുടുംബ യൂണിറ്റിന് മികച്ച പ്രതികരണം; ഓണം റിലീസിൽ കയ്യടി നേടി ചിത്രം

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്’ മികച്ച പ്രതികരണം. നിവിൻ...

ജനനായകൻ ഒടിടിയിൽ; ആഗോള കളക്ഷനിലും മുന്നേറ്റം

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറി...

ടോക്സിക് റിലീസിന് ഇനി ഒരാഴ്ച; അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിക്കും

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ യഷ് നായകനായ ‘ടോക്സിക്’...