കണ്ണീരായി മൊറയൂർ അപകടം; ചികിത്സയിലായിരുന്ന പിതാവും മരിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് വിട

കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടൻ ഇബ്രാഹിം (45) ആണ് ഇന്ന് രാവിലെ മരിച്ചത്. ഇബ്രാഹിമിന്റെ മകൻ ബാസിതിനെ സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോൾ ആണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

അപകടത്തിൽ ഇബ്രാഹിമിന്റെ മകൾ ബാസില (19), പാലക്കാട് കൽപാത്തി ശങ്കുവരത്തോട് ഹൈദരാലിയുടെ ഭാര്യ സക്കീന (42), മണ്ണാർക്കാട് മുക്കണ്ണം ചീരത്തടയൻ സിദ്ദീഖിന്റെയും സുലൈഖയുടെയും മകൻ ഷിയാസ് (24) എന്നിവരും മരിച്ചു. ബാസിതിന്റെ സഹോദരിയാണ് മരിച്ച ബാസില. ബാസിതിന്റെ ഭാര്യ അഫ്രീനയുടെ മാതാവാണ് മരിച്ച സക്കീന. ബാസിതിന്റെ സുഹൃത്തായിരുന്ന ഷിയാസാണ് വാഹനം ഓടിച്ചിരുന്നത്. ഷിയാസിന്റെ വിവാഹം ഏപ്രിൽ 18ന് നടക്കാനിരിക്കെയാണ് വിയോഗം.

ബാസിത് സൗദിയിലേക്ക് മടങ്ങുന്ന ദിവസം മൂന്നു കാറുകളിലായി കോഴിക്കോട് വിമാനത്താവളത്തിലേക്ക് രാവിലെ വീട്ടിൽനിന്നിറങ്ങിയതായിരുന്നു ബന്ധുക്കൾ. ബാസിതിനെ യാത്രയാക്കി മടങ്ങവെ കാർ മൊറയൂർ വാലഞ്ചേരിയിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാസിതിന്റെ ഭാര്യയും ചികിത്സയിലാണ്. അതേസമയം, അപകടവിവരമറിഞ്ഞ് ബാസിത് യാത്ര ഉപേക്ഷിച്ച് വിമാനത്താവളത്തിൽനിന്നും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. അപകടത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

spot_img

Related news

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്....

മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കാം”; പിണറായിക്ക് മുൻതൂക്കമില്ലെന്ന് മുരളീധരൻ

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ പറഞ്ഞു...

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ്...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൂവച്ചലിൽ നായയുടെ താണ്ഡവം; മൂന്ന് വാർഡുകളിൽ ആക്രമണം, വളർത്തുമൃഗങ്ങളെയും കടിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചലിലാണ് തെരുവുനായ...