സന്തോഷം കണ്ണീരായി; ഷാർജയിൽ കാറിടിച്ച് മലപ്പുറം സ്വദേശിയായ രണ്ടു വയസ്സുകാരൻ മരിച്ചു

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​ വാഹനാപകടം സംഭവിച്ചത്.

താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും ഷാർജയിൽ എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

spot_img

Related news

യുഎഇയിൽ ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ; പാർക്കിങ്-ടോൾ നിരക്കുകൾ വർദ്ധിക്കും, കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്ക് വലിയ പിഴ

പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന നിരവധി നിർണ്ണായക പരിഷ്കാരങ്ങളുമായി യുഎഇയിൽ ഇന്ന് മുതൽ...

ഫേസ് വളാഞ്ചേരി UAE-ക്ക് പുതിയ ഭാരവാഹികൾ; ഹബീബ് പാലാറ പ്രസിഡന്റ്, മുഹമ്മദ് റിനീഷ് ജനറൽ സെക്രട്ടറി

യു.എ.ഇ-യിലുള്ള വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി' (FACE Valanchery) പുതിയ ഭാരവാഹികളെ...

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം 18-ന് പുറപ്പെടും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ യാത്ര ഈ മാസം...

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം....