മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി വി ശശിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ല. അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിന് പിന്നാലെയാണ് അന്‍വര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്.

spot_img

Related news

പെരിന്തന്തൽമണ്ണ അങ്ങാടിപ്പുറം മേൽപാലം: ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം മേല്‍പാലത്തിലൂടെ ഇന്നലെ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചു....

ഏകദിന വനിതാ വളണ്ടിയർ ശിൽപ്പശാല; ആദ്യം രജിസ്റ്റർ ചെയുന്ന 50 പേർക്ക് അവസരം

വളാഞ്ചേരി പാലിയേറ്റീവ് കെയർ സോസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിൽപെട്ട വനിതകൾക്ക് മാത്രമായുള്ള...

കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത...

വഴിക്കടവ്–നിലമ്പൂർ റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ; അപകടങ്ങൾ പതിവാകുന്നു

എടക്കര: കെഎന്‍ജി റോഡില്‍ വഴിക്കടവില്‍ നിന്നു നിലമ്പൂര്‍ വരെ കുഴികളെണ്ണി യാത്ര...