പുതിയ ബാർ ലൈസൻസ് വിവാദം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു

തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു രംഗത്ത്. നിയമവിരുദ്ധമായി യാതൊരു കാര്യവും ചെയ്തിട്ടില്ലെന്നും, ഈ വിഷയത്തിൽ മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ‘ട്വന്റിഫോറിനോട്’ സ്ഥിരീകരിച്ചു. എക്സൈസ് മന്ത്രിക്ക് സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്ന സ്വഭാവക്കാരനാണ് താനെന്നും സദ്ഭരണമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും സീറാം സാംബശിവറാവു പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആരോപണങ്ങൾ നേരിടേണ്ടി വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുമായി യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും മാധ്യമ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫയലുകൾ നീക്കുന്നതിൽ അനാവശ്യ വേഗം കാണിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. നിയമത്തിൽ പൂർണ്ണമായി വിശ്വസിക്കുന്ന ആളാണ് താനെന്നും, നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി മാത്രമാണ് കാര്യങ്ങൾ ചെയ്തതെന്നും അദ്ദേഹം ആവർത്തിച്ചു.

തനിക്കെതിരെ അനാവശ്യമായ വാർത്തകൾ പ്രചരിപ്പിച്ച് വേട്ടയാടാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, എക്സൈസ് മന്ത്രിക്ക് വിഷയം സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കുമെന്നും എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു വ്യക്തമാക്കി.

Related news

നിരാഹാരം 20-ാം ദിവസത്തിലേക്ക്; വളർമതി ഐസിയുവിൽ, എൽ.പി.എസ്.ടി സമരത്തിൽ വീണ്ടും കേസുകൾ

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി...

കൊച്ചി തുറമുഖത്ത് കപ്പലിൽ നിന്ന് പുറത്തുപോയ എഞ്ചിനീയറെ കാണാതായി

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര...

ബസിൽ നഷ്ടമായ ലാപ്ടോപ്പ് രണ്ട് മണിക്കൂറിനുള്ളിൽ തിരിച്ചുകിട്ടി; തുണയായത് ബസ് ജീവനക്കാരുടെ കൂട്ടായ്മ

കൊച്ചി: ആദ്യ ജോലിയുടെ സന്തോഷത്തിൽ കമ്പനി നൽകിയ പുതിയ ലാപ്ടോപ്പുമായി വീട്ടിലേക്ക്...

സ്ത്രീധന പീഡന പരാതി; ഭർത്താവ് നന്ദു വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊല്ലം: നീണ്ടകര സ്വദേശിനിയായ യുവതിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു...

കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ....