ശ്രീകാര്യം കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാം (17) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്.

പരുത്തിപ്പാറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അഭിറാമിനെയല്ല പ്രതികൾ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടയിൽ അഭിറാമുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 17 കാരൻ പൊലീസിനോട് സമ്മതിച്ചു. ഇന്നലെ പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തായ 17 കാരനാണ് കേസിലെ മുഖ്യപ്രതി. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിൽ ഉമറിനെതിരെ മോഷണം, ലഹരിമരുന്ന് കടത്ത്, അടിപിടി തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ, കൊലപാതകം നടന്ന സമയത്ത് ഉമറും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം.പ്രണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിശദമായ ചോദ്യം ചെയ്യലിനും ശാസ്ത്രീയ തെളിവെടുപ്പുകൾക്കും ശേഷം കൂടുതൽ പ്രതികൾ പിടിയിലാകുമെന്നാണ് സൂചന.

മൃതദേഹത്തിന്റെ ഇൻക്വസ്റ്റും ഫോറൻസിക് പരിശോധനകളും ഇതിനോടകം പൂർത്തിയായി. പുലർച്ചയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Related news

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് ആറ് വർഷവും രണ്ട്...

വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റ യാത്രികന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിനോദയാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം...

എസ്ഐആർ: അഞ്ച് സംസ്ഥാനങ്ങളിലായി 2.29 കോടി വോട്ടർമാർ കുറഞ്ഞു

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക...

ശ്രീശങ്കരാചാര്യ സർവകലാശാലാ സമരം: വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വി.സിമാരും പ്രോ വി.സിമാരും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മുൻ വൈസ്...

പുതിയ ബാർ ലൈസൻസ് വിവാദം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു

തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ്...