കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈലിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശ്ശേരിയിലെ ബാറിലുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളുടെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്ന് വൈകിട്ട് അവസാനിക്കും. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പ്രതികളുടെ ഫിംഗർപ്രിന്റ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി ഇന്നലെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. തുടർസമരങ്ങളും പ്രതിഷേധങ്ങളും കാരണം ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നില്ലെന്നാണ് വിവരം.
നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്നിരുന്ന അന്വേഷണത്തിന്റെ ചുമതല നിലവിൽ ആലുവ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ ആവശ്യമായി വന്നാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനാണ് സർക്കാർ തീരുമാനം.
അതിനിടെ, നെടുമ്പാശ്ശേരി അപകടക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. കേസ് അട്ടിമറിക്കാൻ ആലപ്പുഴയിലെ യുഡിഎഫ് വനിതാ എംഎൽഎ ഇടപെട്ടെന്നാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവലിന്റെ ആരോപണം. ആരോപണങ്ങളിൽ ബന്ധപ്പെട്ടവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.
തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതികളെ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അപകടക്കേസിലെ അന്വേഷണ പുരോഗതിയും പ്രതികളുടെ ജാമ്യാപേക്ഷ




