കോഴിക്കോട്: ഒമാനിലെ ജയിലിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ മൃതദേഹം (51) നിയമപ്രശ്‌നങ്ങൾ പരിഹരിച്ച് ഏറ്റെടുക്കാൻ ഇടപെടൽ നടത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മൃതദേഹം എറ്റെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങൾ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിർദേശം കെ.എം.സി.സി പ്രവർത്തകർക്ക് നൽകിയാണ് തങ്ങൾ മടങ്ങിയത്. മസ്‌കത്തിലെ അംറാത്ത് ഖബർസ്ഥാനിലാണ് റസാഖിന്റെ മയ്യിത്ത് മറവുചെയ്തത്.