തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയല്‍ രോഗമാണ് മ്യൂറിന്‍ ടൈഫസ്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സാധാരണ കേരളത്തില്‍ കണ്ടുവരുന്ന ചെള്ള് പനി അടക്കമുള്ളവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയിരുന്നു.തുടര്‍ന്ന് സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത് .
ശരീര വേദനയും വിശപ്പില്ലായ്മയും തളര്‍ച്ചയും കാരണം സെപ്റ്റംബര്‍ 8നാണ് 75 കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കരളിനെയും കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലായതായും കണ്ടെത്തി.