ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഇന്ത്യ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് 14 ശനിയാഴ്ച രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഃഖാചരണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ കെട്ടിടങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടാനും, ഔദ്യോഗിക വിനോദ പരിപാടികള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി.
ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ പ്രധാനമ?ന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചിരുന്നു.
രോഗബാധിതനായി ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്ന യു.എ.ഇ പ്രസിഡന്റ്? ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന് 73 വയസായിരുന്നു.