ആലുവയില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു. മൃതദേഹം മാര്‍ക്കറ്റിന് പിറകിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെത്തി. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്‌നി (5) യുടെ മൃതദേഹമാണ് മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനെത്തിയ ആളായ അസം സ്വദേശിയായ അസ്ഫാഖ് ആലമാണ് ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിനു നല്‍കിയ മൊഴി.