ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 44 പവൻ സ്വർണം മോഷ്ടിച്ച് മുങ്ങിയ അതിഥി തൊഴിലാളി പിടിയിൽ

കോഴിക്കോട് ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി കടന്നുകളഞ്ഞ അതിഥി തൊഴിലാളി അറസ്റ്റിൽ.

ബംഗാൾ സ്വദേശി സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നാട്ടിലെത്തിയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന വി ഗോൾഡ് എന്ന സ്വർണാഭരണ നിർമാണശാലയിലെ ജീവനക്കാരനായിരുന്നു സമീർ.

കഴിഞ്ഞ 25-ാം തീയതിയാണ് സ്ഥാപനത്തിൽ മോഷണം നടന്നത്. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപിച്ച 44 പവൻ തൂക്കം വരുന്ന സ്വർണവുമായാണ് സമീർ കടന്നുകളഞ്ഞത്.

മോഷണത്തിന് പിന്നാലെ പ്രതി സ്ഥാപനത്തിൽ നിന്ന് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്ന് മോഷ്ടിച്ച സ്വർണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

spot_img

Related news

ജാതിവിവേചനങ്ങൾക്കെതിരെ പൊരുതിയ നവോത്ഥാന സൂര്യൻ; ഇന്ന് ഗുരുദേവ ജയന്തി

ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ വീഡിയോ; ‘ഹെലൻ ഓഫ് സ്പാർട്ട’ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു....

ആലുവ സബ്ജയിലിൽ ഗുരുതര വീഴ്ച; 56 പേരുടെ ജയിലിൽ 117 തടവുകാർ

ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ...

അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെന്ന് പരാതി

തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ...

ഒറ്റപ്പാലത്ത് 65കാരിക്ക് നേരെ അതിക്രമം; വാടകമുറി അന്വേഷിച്ചെത്തിയ യുവാവ് കടന്നുപിടിച്ച് മർദിച്ചതായി പരാതി

പാലക്കാട് ഒറ്റപ്പാലം ലക്കിടി മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 65കാരിക്ക് നേരെ അതിക്രമം. പട്ടാമ്പി...