കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബുധനാഴ്ച സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. സ്ത്രീകള്‍ക്ക് മെട്രോയുടെ ഏത് സ്റ്റേഷനില്‍നിന്നും ഏതു ദൂരവും എത്ര തവണ വേണമെങ്കിലും 20 രൂപയ്ക്ക് യാത്ര ചെയ്യാം.
മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ വനിതാദിനത്തില്‍ ഉദ്ഘാടനം ചെയ്യും.