മരുന്ന് പ്രതിസന്ധി അവസാനിക്കുന്നു; ഡോക്സിസൈക്ലിൻ എത്തി, മറ്റ് മരുന്നുകളും ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാകുന്നു. ഡോക്സിസൈക്ലിന്റെ ആദ്യ ബാച്ചുകൾ സംസ്ഥാനത്ത് എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനുമുള്ള മരുന്നുകളും ലഭ്യമായിട്ടുണ്ട്.

ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയർഹൗസുകളിൽ എത്തും. കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

ആസ്പിരിൻ ഉൾപ്പെടെ ഇനി സ്റ്റോക്ക് എത്താനുള്ള പത്തോളം മരുന്നുകളും ഈ മാസം പതിനഞ്ചോടെ ലഭ്യമാക്കും. ഓർഡർ ചെയ്ത മുഴുവൻ മരുന്നുകളും സമയബന്ധിതമായി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കെ.എം.എസ്.സി.എൽ വ്യക്തമാക്കി.

അതേസമയം, സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോപിച്ചു. സംസ്ഥാനത്ത് പറയുന്ന തരത്തിലുള്ള രൂക്ഷമായ മരുന്ന് പ്രതിസന്ധിയില്ലെന്നും ചില മരുന്നുകളുടെ കുറവ് മാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ചില മരുന്ന് കമ്പനികൾ പിന്മാറിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി വ്യക്തമാക്കി. കുറവുള്ള മരുന്നുകൾ റെഡി പർച്ചേസ് വഴി വാങ്ങുന്നുണ്ട്. മരുന്നുകളുടെ സ്റ്റോക്ക് ഉടൻ എത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവാരം മോശമായ കമ്പനികളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ചില പോരായ്മകൾ ഉണ്ടായേക്കാം. എന്നാൽ സർക്കാർ ആശുപത്രികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ ഇടപെടലാണെന്നും സർക്കാർ അതിൽ വീഴില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആരോഗ്യ മേഖലയിലും നിയന്ത്രണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

spot_img

Related news

കുമളിയിൽ വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരുക്ക്

ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി...

പറവൂർ കൈതാരത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി...

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി; ഗുരുസ്വാമി അറസ്റ്റിൽ

പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമിയെ...

നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറി കവർച്ചാശ്രമം; രണ്ടാം പ്രതിയും പിടിയിൽ

തൃശൂർ: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ...

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ...